2022, ജൂൺ 20, തിങ്കളാഴ്‌ച

അത്രമേൽ

 അത്രമേൽ ആഴത്തിൽ വേരിറങ്ങിയിട്ടുണ്ടാവാം 

അതാണല്ലോ പറിച്ചു മാറ്റാനിത്ര വേദന 

അത്രമേൽ ആഴത്തിൽ ഉറച്ചു പോയതിനാലാണല്ലോ മുറിച്ചു മാറ്റുമ്പോളും മുളച്ചു പൊങ്ങുന്നത് 

അത്രമേൽ ആഴത്തിൽ ആഞ്ഞിറങ്ങിയതുകൊണ്ടാണല്ലോ പരസ്പരം പുണർന്നു നമ്മുടെ വേരുകൾ ഇപ്പോളും ആരും കാണാതെ മണ്ണിനടിയിൽ എവിടെയോ നിദ്രയിലാകുന്നത്

2 അഭിപ്രായങ്ങൾ:

  1. പരസ്പരം വലിച്ചെറിഞ്ഞ രണ്ടു ഒറ്റമരങ്ങൾ...
    ഒന്ന് മഞ്ഞിലും മഴയിലും, മറ്റൊന്ന് വെയില്‍ച്ചൂടിലും പൊടിക്കാറ്റിലും.
    ഇവയുടെ വേരുകളിനി പരസ്പരം പുണരുകയോ?

    മറുപടിഇല്ലാതാക്കൂ