2017, ഫെബ്രുവരി 25, ശനിയാഴ്‌ച

എന്തിന്?

നീയെന്തിനാണ് എന്റെ ചിന്തകളിൽ  മഞ്ഞു കോരിയിട്ട് എന്റെ അക്ഷരങ്ങളെ കട്ടെടുത്ത് കടന്നു കളഞ്ഞത് ?


2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

കാലികം

" ഒക്കെയും എനിക്കിപ്പോൾ കാലികമാണ് ..പ്രണയവും സൗഹൃദവും എല്ലാം ... ഇടക്കെപ്പോളോ കാലം തെറ്റി പൂത്ത പൂവ് പോലെ നിന്റെ ഓർമ്മ "


2016, ജൂലൈ 28, വ്യാഴാഴ്‌ച

2016, ജൂലൈ 13, ബുധനാഴ്‌ച

മിന്നല്‍

ഒരു മിന്നല്‍ വന്നു ...അവന്‍ പോയി
അവന്‍ പറഞ്ഞിരുന്നു മുന്നേ ....
ആ മിന്നലിനെ അവനു ഇഷ്ടമാണെന്ന്
പക്ഷെ അവന്‍ ഒരിക്കലും പറഞ്ഞില്ല
ആ മിന്നല്‍ അവള്‍ ആണെന്ന് മാത്രം

2016, ജൂൺ 23, വ്യാഴാഴ്‌ച

നീ ... ഞാന്‍ ....രാവുകള്‍

വിരസമായ രാവുകളില്‍ നിന്‍റെ സാമീപ്യം കൊതിക്കുന്നത് രതി മാത്രം തേടിയല്ല....മറ്റെല്ലാവരും നിശബ്ദരാകുമ്പോള്‍ എനിക്ക് വേണ്ടി മാത്രമായുള്ള നിന്‍റെ ശബ്ദം കൊതിച്ചു കൂടിയാണ്