ദൂരെ ദൂരെ ഇനിയും ആരും പോകാത്തൊരു താഴ്വരയുണ്ട്. അതിൽ ഇനിയും പൂക്കാത്തൊരു മരമുണ്ട്. അതിനരികെ ഇനിയും വറ്റാത്തൊരു കുളമുണ്ട്. അതിൽ പ്രണയിച്ചു തീരാത്ത രണ്ടു അരയന്നങ്ങളുണ്ട് . അവർക്കു കേൾക്കാനായി മാത്രം പാട്ടു പാടുന്ന രണ്ടു കുയിലുകളുണ്ട്. അവർക്കു നിലാവ് നൽകാനായി മാത്രമെത്തിയ പൂർണ്ണ ചന്ദ്രനുണ്ട്. അവരെ തഴുകി ഉറക്കാനായി മാത്രം ഇളം തെന്നൽ വീശാറുണ്ട്.
ഇനിയും പ്രണയിച്ചു തീർക്കാൻ നമുക്കൊരിക്കൽ അവിടേക്കു പോണം . മറ്റു രണ്ടു അരയന്നങ്ങളാവണം. അന്ന് ആ മരം പൂവിടും. നമ്മുടെ സ്വപ്നവും.
നിരന്തരം തീക്കാറ്റു വീശി ഉണങ്ങികരിഞ്ഞ താഴ്വാരങ്ങളിലിനി കുളിർ തെന്നലുകൾക്കെന്തു പ്രസക്തി.
മറുപടിഇല്ലാതാക്കൂനാമൊരുമിച്ചിരിക്കുമൊരു മരുഭൂവും മലർവാടിയായ് മാറും'... എന്നു വിശ്വസിച്ചിരുന്നവനോടോ ഈ കാല്പനികത?