2014, ജനുവരി 9, വ്യാഴാഴ്‌ച

സ്വപ്നം

ഒരിക്കല്‍ കൂടി ഒന്ന് ചെറുതാവാന്‍ കഴിഞ്ഞെങ്കില്‍ ...
ആ പഴയ ഗവണ്‍മെന്റു സ്കൂളിലെ നടുമുറ്റത്തെ മാവിലെ മാങ്ങ പങ്കിട്ടു കഴിക്കാന്‍ ആയെങ്കില്‍... 
പിന്നെ ഉച്ചക്ക് കഞ്ഞിപുരയിലെ ചൂട് കഞ്ഞിയും പയറും ആവോളം കഴിക്കാന്‍ ആയെങ്കില്‍.... 
വീണ്ടുമൊന്നു വലുതായി എന്റെ കൌമാരത്തിലെത്തി ആദ്യ പ്രണയത്തെ ഒന്ന് കൂടി അറിയാന്‍ ആയെങ്കില്‍ 
യൌവനത്തിലെന്നെ അറിഞ്ഞ ഞാന്‍ അറിഞ്ഞ എന്റെ പ്രണയത്തിന്റെ കൈ പിടിച്ചു വീണ്ടും ആ വഴി നടക്കാന്‍ ആയെങ്കില്‍ 

ഒക്കെ ഒരു സ്വപ്നം അല്ലെ ...വെറും സ്വപ്നം

1 അഭിപ്രായം: