2014, ജനുവരി 15, ബുധനാഴ്‌ച

അയാള്‍ക്ക്‌ വേണ്ടി

അയാളുടെ പേര് ഞാന്‍ പറയുകയില്ല 
അത് അയാളോട് സ്നേഹംഇല്ലാഞ്ഞല്ല 
എന്‍റെ പ്രണയവസന്തം പൂത്തു തളിര്‍ത്തതും 
എന്‍റെ ജീവനേക്കാള്‍ ഞാന്‍ സ്നേഹിച്ചതും 
അയാളെ ആയതുകൊണ്ട് മാത്രമാണ് പക്ഷെ 
അയാളൊരിക്കലും എന്നെ സ്നേഹിച്ചു എന്ന്
ഞാന്‍ അവകാശപ്പെടുകയുമില്ല മറിച്ചു 
ഞാന്‍ പേര് വെളിപ്പെടുത്തിയാല്‍ തകരുന്ന 
ഒരായിരം കാമുകിമാരുടെ ഹൃദയവും പിന്നെ 
അയാളുടെ വിവാഹജീവിതവും ഓര്‍ത്തു മാത്രം 

ഞാന്‍ അയാളുടെ പേര് പറയുകയില്ല

1 അഭിപ്രായം:

  1. പലപ്പോഴും നമ്മുടെ ഇഷ്ടങ്ങള്‍ പറയാന്‍ പറ്റാതെ ആകും... ധൈര്യമില്ലാതെ അല്ല...... സാഹചര്യം....

    മറുപടിഇല്ലാതാക്കൂ