2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

മനുഷ്യന്‍

മനുഷ്യന്‍ ആണത്രേ

ഇന്നലെ നിങ്ങള്‍ ആ കുഞ്ഞിന്‍റെ ശവശരീരം കണ്ടിരുന്നുവോ മനുഷ്യാ ?
ഒരിക്കല്‍ നീ അങ്ങനെ കമിഴ്ന്നു കിടന്നുറങ്ങിയിരുന്നില്ലേ ?
അന്ന് നിന്‍റെ അമ്മ മെല്ലെ നിന്നെ നേരെ കിടത്തിയത്‌ നീ ഓര്‍ക്കുന്നുവോ?

മനുഷ്യന്‍ ആണത്രേ

ഇന്നലെ നീ നടത്തിയ പ്രസംഗത്തില്‍ ഉറക്കെയുറക്കെ പ്രഖ്യാപിച്ചത് കേട്ടു " മുസ്ലിം ആയവര്‍ മാറി നില്‍ക്ക " എന്ന് ....
നിനക്കോര്‍മ്മയുണ്ടോ അത് പോലൊരു മുസ്ലിം ആയിരുന്നു പണ്ട് നിന്‍റെ തോളില്‍ കൈയിട്ടു സ്കൂളില്‍ കൂട്ട് വന്നിരുന്നത് ?
നിനക്കോര്‍മ്മയുണ്ടോ അത് പോലൊരു മുസ്ലിമിന്‍റെ ഉമ്മ
കൊടുത്തയച്ച പൊതിചോറ് പകുത്തു കഴിച്ചത്?

മനുഷ്യന്‍ ആണത്രേ

ഇന്ന് നീ വിളിച്ചു പറയുന്നത് കേട്ടു ...മറ്റൊരു ഗ്രൂപ്പിന് ഒത്താശ ചെയ്ത പോലീസിനെ ജീവിക്കാന്‍ സമ്മതിക്കുകയില്ലന്ന്‍....
അവര്‍ ചെയ്യുന്നതൊരു ജോലിയെന്ന് നീ മറന്നു ...
അവര്‍ക്കു മുകളില്‍ ഉത്തരവിടുന്നൊരു സമൂഹമുണ്ടെന്നും നീ മറന്നു

മനുഷ്യന്‍ ആണത്രേ

ഇനിയെത്ര പേര്‍ക്ക് നേരെ കൊലവിളി നടത്തണം നിനക്ക്?
ഇനിയെത്ര സാമ്രാജ്യം പിടിച്ചടക്കണം?
മതം ഒരു മദമായി വെറി പിടിച്ചു നടക്കു നീ

മനുഷ്യന്‍ ആണത്രേ

ത്ഫൂ ...വെറും മനുഷ്യന്‍ ...നാളെ മണ്ണിലേക്ക് മടങ്ങേണ്ടുന്നവന്‍
വെറും മനുഷ്യന്‍

1 അഭിപ്രായം:

  1. മനുഷ്യൻ എത്ര നിസ്സാരൻ.
    മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യനായി ജീവിക്കാത്ത കാലത്തോളം മതം മദമിളകും

    മറുപടിഇല്ലാതാക്കൂ