2014, ജനുവരി 23, വ്യാഴാഴ്‌ച

കൊഴിഞ്ഞ കിനാക്കള്‍

ഞാനും അവനും ആദ്യം നടന്നത് ഗുല്‍മോഹറുകള്‍ നിറഞ്ഞ വഴിയിലൂടെ ആയിരുന്നു ....മഴ പതിയെ പെയ്തു കൊണ്ടിരുന്നു അപ്പോള്‍ ..ചെറിയ കാറ്റില്‍ ഗുല്‍മോഹര്‍ പൂവുകള്‍ ഞങ്ങള്‍ നടന്ന വഴിയെ ചുവപ്പിച്ചിരുന്നു .....മഴത്തുള്ളികള്‍ എന്‍റെ മുഖത്ത് വീണു ചിതറി ..അന്നുമിന്നും മഴ എനിക്കൊരു ഹരം തന്നെ ആണ്.....ഞാന്‍ മഴയെ അനുഭവിക്കുമ്പോള്‍ അവന്‍ എന്നെ നോക്കി നിന്നു....നെറ്റിയില്‍ വീണൊരു മഴത്തുള്ളി ഒഴുകി എന്‍റെ ചുണ്ടില്‍ മരിച്ചു ....

ഇന്ന് വസന്തം കഴിഞ്ഞിരിക്കുന്നു ....ഗുല്‍മോഹര്‍ പൂവുകള്‍ കൊഴിഞ്ഞു തീര്‍ന്നിരിക്കുന്നു ...മരം ഉണങ്ങി തുടങ്ങി .....പക്ഷെ മഴ ഇപ്പോഴും പെയ്യുന്നു ..ഒരു പക്ഷേ ആ ഗുല്‍മോഹര്‍ വീണ്ടും പൂക്കുമെന്ന പ്രതീക്ഷയില്‍ ആവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ