ഞാനിപ്പോൾ ഏറ്റവുമധികം ഭയക്കുന്നത് എന്നെയാണ്.
നീയില്ലായ്മയിൽ എന്നിൽ നഷ്ടമായ പ്രണയം എന്റെ പ്രാണനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
എന്നെ ഞാൻ ഇല്ലാതെയാക്കുമെന്ന് ഞാൻ ഭയക്കുന്നു
ഫേസ് ബുക്കില് ഉദയം ചെയ്ത ഒരു പുതിയ സാഹിത്യ ശാഖ
ഞാനിപ്പോൾ ഏറ്റവുമധികം ഭയക്കുന്നത് എന്നെയാണ്.
നീയില്ലായ്മയിൽ എന്നിൽ നഷ്ടമായ പ്രണയം എന്റെ പ്രാണനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
എന്നെ ഞാൻ ഇല്ലാതെയാക്കുമെന്ന് ഞാൻ ഭയക്കുന്നു
ഒറ്റയ്ക്കാവുന്ന രാത്രികളിലാണ് രാത്രിയെത്ര ഇരുണ്ടതാണെന്ന് അറിയുന്നത്…
ഒറ്റയ്ക്കാവുന്ന രാത്രികളിലാണ് അകലെ വളരെ അകലെയുള്ള ശബ്ദം കേൾക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നത്…
ഒറ്റയ്ക്കാവുന്ന രാത്രികളിൽ മാത്രമാണ് ഞാൻ പോലുമറിയാതെ എന്നിലെ ഞാൻ ഉറക്കെയുറക്കെ കരയുന്നത്…
ഒറ്റയ്ക്കാവുന്ന രാത്രികളിലാണ് ഞാൻ ശരിക്കും ഒറ്റയ്ക്കാവുന്നത്…
നിനക്ക് വേണ്ടി എഴുതാതെ
നിനക്ക് മറുപടി നൽകാതെ
ഒരു കാലം കടന്നു പോവുമെങ്കിൽ
ഞാൻ ഈ ലോകം വെടിഞ്ഞുവെന്ന്
നിനക്ക് വിധിയെഴുതാം
ലോകം പരസ്പരം പ്രണയം കൈമാറിയപ്പോൾ സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ .. പ്രണയം കൈവിട്ട ലോകത്ത് നിനക്കായി മാത്രമെന്തിന് ഞാൻ വീണ്ടും വീണ്ടും വന്നു നോക്കിയെൻ പ്രണയമേ .. ഇതായിരുന്നുവോ വിരഹം? നീയായിരുന്നുവോ പ്രണയം? ഞാൻ മാത്രമിനിയെന്ത്? മൃതിയുടെ കാൽപ്പെരുമാറ്റം കാത്ത് പ്രാണന്റെ നോവും പേറി ജീവിക്കേണ്ടവൾ
അത്രമേൽ മുറിപ്പെട്ടവൾ പറയുന്നതും എഴുതുന്നതുമെല്ലാം വേദനകൊണ്ടാവും…. നിങ്ങൾക്ക് വേദനിച്ചാലും അവളുടെ നെഞ്ചിലെ പിടപ്പിന്റെ പകുതിപോലും ആവില്ലത്
മരിച്ചുവെന്ന് വിധി എഴുതിയതാണ്.
ബാക്കിയുള്ള അല്പം നിറം കൊണ്ട്
ഞാൻ ഈ ജീവിതം വരച്ചു തീർത്തോട്ടെ